Film : പാദസരം Lyrics : ജി ഗോപാലകൃഷ്ണൻ Music : ജി ദേവരാജൻ Singer : പി സുശീല
Click Here To See Lyrics in Malayalam Font
മോഹവീണതൻ തന്തിയിലൊരു
രാഗം കൂടിയുണർന്നെങ്കിൽ
സ്വപ്നംപൂവിടും വല്ലിയിലൊരു
പുഷ്പം കൂടി വിടർന്നെങ്കിൽ
(മോഹവീണ..)
എത്ര വർണ്ണം കലർന്നു കാണുമീ
ചിത്രപൂർണ്ണിമ തീരുവാൻ
നാദമെത്ര തകർന്നു കാണുമീ
രാഗമാലിക മീട്ടുവാൻ
സംഗമസ്ഥാനമെത്തുകില്ലെന്റെ
സർഗ്ഗസംഗീത ഗംഗകൾ
തൊട്ടു പോയാൽ തകർന്നു പോമെന്റെ
ഹൃത്തിലെ നാദ തന്ത്രികൾ
വീണയായ് പുനർജനിച്ചെങ്കിൽ
വീണ പൂവിന്റെ വേദന
നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
മൃത്യു പുൽകിയ ചേതന
മോഹവീണതൻ തന്തിയിലൊരു
രാഗം കൂടിയുണർന്നെങ്കിൽ
സ്വപ്നംപൂവിടും വല്ലിയിലൊരു
പുഷ്പം കൂടി വിടർന്നെങ്കിൽ
Mohaveenathan thanthiyiloru
raagam kootiyunarnnenkil
svapnampoovitum valliyiloru
pushpam kooti vitarnnenkil
(mohaveena..)
ethra varnnam kalarnnu kaanumee
chithrapoornnima theeruvaan
naadamethra thakarnnu kaanumee
raagamaalika meettuvaan
samgamasthaanametthukillente
sarggasamgeetha gamgakal
thottu poyaal thakarnnu pomente
hrutthile naada thanthrikal
veenayaayu punarjanicchenkil
veena poovinte vedana
nithyathayil uyirttheneettenkil
mruthyu pulkiya chethana
mohaveenathan thanthiyiloru
raagam kootiyunarnnenkil
svapnampoovitum valliyiloru
pushpam kooti vitarnnenkil