Film : രതിനിർവേദം Lyrics : കാവാലം നാരായണപ്പണിക്കർ Music : ജി ദേവരാജൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
മൗനം തളരും തണലിൽ
നീളും നിഴലിൻ വഴിയിൽ
കാറ്റു വീശി ഇല കൊഴിഞ്ഞു
കാത്തിരിപ്പിന്റെ വീർപ്പുലഞ്ഞൂ (മൗനം..)
മലയലിയും കുളിരലകൾ
പോരും വഴിക്ക് പാടീ (2)
ഒഴുകി വരും ചുരുളലിയും
മൂകവിലാപ കാവ്യം
മൂകവിലാപ കാവ്യം (മൗനം..)
തള പൊഴിയും ഞൊറിയലകൾ
തേങ്ങിപ്പിടഞ്ഞു വീണു (2)
അലഞ്ഞടിയും കനലൊളിയായ്
ദൂരേ ദിനാന്ത തീരം
ദൂരേ ദിനാന്ത തീരം (മൗനം..)
Maunam thalarum thanalil
neelum nizhalin vazhiyil
kaattu veeshi ila kozhinju
kaatthirippinre veerppulanjoo (maunam..)
malayaliyum kuliralakal
porum vazhikku paatee (2)
ozhuki varum churulaliyum
mookavilaapa kaavyam
mookavilaapa kaavyam (maunam..)
thala pozhiyum njoriyalakal
thengippitanju veenu (2)
alanjatiyum kanaloliyaayu
doore dinaantha theeram
doore dinaantha theeram (maunam..)