Film : സത്രത്തിൽ ഒരു രാത്രി Lyrics : യൂസഫലി കേച്ചേരി Music : ജി ദേവരാജൻ Singer : പി മാധുരി
Click Here To See Lyrics in Malayalam Font
മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീർ മുത്തുകൾ
മണിമുത്തുകളായ് വിടർന്നൂ
കരളിൽ ഞാൻ മൂടി വെച്ച ചുടുനെടുവീർപ്പുകൾ
കമനീയരാഗമായുയർന്നു
ഇരുളിൽ വിരുന്നു വന്നു കിരണങ്ങൾ
മരുവിൽ വിടർന്നു നിന്നു മലരിനങ്ങൾ (2)
മധുരപ്രതീക്ഷ തൻ ക്ഷേത്രത്തിൽ നിന്നൊരു
മണിനാദം കേട്ടു മനമുണർന്നു
തമസ്സിൽ തപസ്സിരുന്നു മുകുളങ്ങൾ
ഉഷസ്സിൽ തെളിഞ്ഞു വന്ന സുസ്മിതങ്ങൾ (2)
ഇതുവഴി വീണ്ടും മധുമാസമണഞ്ഞൂ
ഹൃദയാഭിലാഷങ്ങൾ മലരണിഞ്ഞൂ (മനസ്സിന്റെ..)
Manasinte chippiyile kannuneer mutthukal
manimutthukalaayu vitarnnoo
karalil njaan mooti veccha chutunetuveerppukal
kamaneeyaraagamaayuyarnnu
irulil virunnu vannu kiranangal
maruvil vitarnnu ninnu malarinangal (2)
madhurapratheeksha than kshethratthil ninnoru
maninaadam kettu manamunarnnu
thamasil thapasirunnu mukulangal
ushasil thelinju vanna susmithangal (2)
ithuvazhi veendum madhumaasamananjoo
hrudayaabhilaashangal malaraninjoo (manasinte..)