Film : സമയമായില്ല പോലും Lyrics : ഒ എൻ വി കുറുപ്പ് Music : സലിൽ ചൗധരി Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ദേവീ ദേവീ കാനനപ്പൂവണിഞ്ഞു കവിത പാടുമ്പോൾ
കരളിൻക്കൂട്ടിലെ കിളിയുണർന്നുവോ (2)
സ്വരമായ് രാഗമായ് താളമായ്
പോരൂ മെല്ലെ മെല്ലെ നീ (3) (ദേവീ ദേവീ)
ചമ്പകത്തിൻ പൂവിതൾ പോലെ
ചഞ്ചലം നിൻ പാദങ്ങൾ തൊട്ടാൽ (2)
പാടുന്നു മൺതരി പോലും സഖീ ഒരു കുളിർ ചൂടീ (ദേവീ ദേവീ)
വെണ്ണിലാവിൻ തോഴിമാരല്ലൊ
വന്നു ദശപുഷ്പങ്ങൾ തന്നൂ(2)
പൂവാങ്കുറുന്നില ചൂടുന്നിതാ സുമംഗലീരാത്രീ (ദേവീ ദേവീ)
Devee devee kaananappoovaninju kavitha paatumpol
karalinkkoottile kiliyunarnnuvo (2)
svaramaayu raagamaayu thaalamaayu
poroo melle melle nee (3) (devee devee)
champakatthin poovithal pole
chanchalam nin paadangal thottaal (2)
paatunnu manthari polum sakhee oru kulir chootee (devee devee)
vennilaavin thozhimaarallo
vannu dashapushpangal thannoo(2)
poovaankurunnila chootunnithaa sumamgaleeraathree (devee devee)