Film : മനസ്സൊരു മയിൽ Lyrics : ഡോ ബാലകൃഷ്ണൻ Music : എ ടി ഉമ്മർ Singer : കെ ജെ യേശുദാസ്, ലതാ രാജു
Click Here To See Lyrics in Malayalam Font
മാനത്തൊരാറാട്ടം
മാരന്റെ ചാഞ്ചാട്ടം
മനസ്സിലെ കളിത്തട്ടിൽ
മയിലാട്ടം മാനോട്ടം
(മാനത്തൊരാറാട്ടം..)
കൊച്ചാമ്പൽ മൊട്ടിന്റെ ഉള്ളിൽ
കൊച്ചിതൾ വിടരാൻ കൊതിച്ചു
കൊതികൊണ്ടു കൊതികൊണ്ടു നാളം
ഇതളിന്റെ മാറിൽ തലോടി
(മാനത്തൊരാറാട്ടം..)
ചന്ദ്രനുദിക്കാത്തതെന്തേ
ചന്ദ്രിക തൂകാത്തതെന്തേ
ചഞ്ചല കുമുദിനിയോർത്തു
ചന്ദനരശ്മിക്കു കാത്തു
(മാനത്തൊരാറാട്ടം..)
Maanatthoraaraattam
maarante chaanchaattam
manasile kalitthattil
mayilaattam maanottam
(maanatthoraaraattam..)
kocchaampal mottinte ullil
kocchithal vitaraan kothicchu
kothikondu kothikondu naalam
ithalinte maaril thaloti
(maanatthoraaraattam..)
chandranudikkaatthathenthe
chandrika thookaatthathenthe
chanchala kumudiniyortthu
chandanarashmikku kaatthu
(maanatthoraaraattam..)