Film : ശ്രീ മുരുകൻ Lyrics : ശ്രീകുമാരൻ തമ്പി Music : ജി ദേവരാജൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ദേവസേനാപതി സ്വാഗതം പ്രിയ
ദേവവധുവിനും സ്വാഗതം
അനഘന്റെ മലരേ അദ്വൈതപൊരുളേ
അഗ്നിസംഭവനേ സ്വാഗതം
താരകനേ കൊന്നു സുരചിത്തം വെന്നു നീ
മണ്ണിനും വിണ്ണിനും പൊന്നുണ്ണിയായി നീ
ഇന്ദ്രന്റെ വരം നേടീ സുന്ദരീ കരം നേടീ
ചന്ദ്രക്കലാധരന്റെ ചിദ്രൂപമായിനീ
ശരവണഭവനേ പ്രിയഷണ്മുഖനേ സ്വാഗതം
ശിവനന്ദനനേ ഓംകാരപൊരുളേ സ്വാഗതം
അഭിരാമചിലങ്കകള് അവിരാമമാടവേ
അപ്സരകന്യകള്‍ പൂമഴ പെയ്യവേ
ഈരേഴുദിക്കും നിന് സല്പ്രഭാ കന്ദളം
ആചന്ദ്രതാരം വാഴ്ക നിന് ദേവിയും
ശരവണഭവനേ പ്രിയഷണ്മുഖനേ സ്വാഗതം
ശിവനന്ദനനേ ഓംകാരപൊരുളേ സ്വാഗതം
Devasenaapathi svaagatham priya
devavadhuvinum svaagatham
anaghante malare advythaporule
agnisambhavane svaagatham
thaarakane konnu surachittham vennu nee
manninum vinninum ponnunniyaayi nee
indrante varam netee sundaree karam netee
chandrakkalaadharante chidroopamaayinee
sharavanabhavane priyashanmukhane svaagatham
shivanandanane omkaaraporule svaagatham
abhiraamachilankakalu aviraamamaatave
apsarakanyakalu poomazha peyyave
eerezhudikkum ninu salprabhaa kandalam
aachandrathaaram vaazhka ninu deviyum
sharavanabhavane priyashanmukhane svaagatham
shivanandanane omkaaraporule svaagatham