Film : ശ്രീമദ് ഭഗവദ് ഗീത Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
മധുരഭാഷിണികൾ മണിനൂപുരങ്ങൾ
മദഭരനടനത്തിൽ ചിരിക്കട്ടേ
ചിത്ത മയൂരനർത്തനം നടക്കട്ടേ (മധുര...)
കരപല്ലവങ്ങൾ കൈമുദ്ര തന്റെ
കമനീയഭാഷയിൽ ഇളകട്ടെ
തങ്കച്ചിലങ്ക തൻ ഝംകാരനാദം
സംഗീതമേളത്തിൽ ഒഴുകട്ടെ (മധുര...)
സ്വർഗ്ഗീയഗാനവും താളവും ചേർന്നൊരു
സ്വരരാഗഗംഗയായ് തീരട്ടെ
നർത്തകീ നീയൊരു മത്തമരാളമായ്
നൃത്തവേദിയിൽ ചലിക്കട്ടേ (മധുര...)
Madhurabhaashinikal maninoopurangal
madabharanatanatthil chirikkatte
chittha mayooranartthanam natakkatte (madhura...)
karapallavangal kymudra thante
kamaneeyabhaashayil ilakatte
thankacchilanka than jhamkaaranaadam
samgeethamelatthil ozhukatte (madhura...)
svarggeeyagaanavum thaalavum chernnoru
svararaagagamgayaayu theeratte
nartthakee neeyoru matthamaraalamaayu
nrutthavediyil chalikkatte (madhura...)