സപ്തസ്വരങ്ങളാടും സ്വർഗ്ഗപ്രവാഹിനി
സ്വപ്നങ്ങൾ നാദമാക്കും നൃത്തമായാവിനി
ഓംകാരനാദത്തിൻ ഗിരിശൃംഗത്തിൽ നിന്നും (2)
ആകാരമാർന്നൊഴുകും ഭാവകല്ലോലിനി (സപ്ത.....)
പൊന്നുഷസന്ധ്യയിൽ ഭൂപാളമായ് വന്നു
പള്ളിയുണർത്തുന്നെന്നങ്കണപ്പൂക്കളേ
സന്ധ്യയിൽ ഹിന്ദോള കീർത്തനമാല്യമായ് ആ... (2)
ചുംബിച്ചുണർത്തുന്നെൻ കൃഷ്ണ ശില്പങ്ങളെ (സപ്തസ്വരങ്ങ...)
വാണീ മനോഹരീ തൻ മുലപ്പാൽക്കടൽ
ഗാനമായ് ജീവനിൽ പൗർണ്ണമിച്ചോലയായ്
ഇന്ദ്രിയതല്പങ്ങൾ എന്നാത്മ മന്ദിര (2)
പ്പൊന്മണി മഞ്ചങ്ങളിന്നു നിൻ സേവകർ (സപ്തസ്വരങ്ങ...)
സ്വരങ്ങളേഴാൽ ഗാനം പലകോടി തീർക്കും നിൻ
ചരണനൂപുരങ്ങളിലലിഞ്ഞെങ്കിൽ ഞാൻ ആ.... (2)
ജലതരംഗങ്ങളിൽ ദലമർമ്മരങ്ങളിൽ (2)
മുളങ്കാട്ടിൽ കുയിൽപ്പാട്ടിൽ നിറഞ്ഞെങ്കിൽ ഞാൻ (സപ്തസ്വരങ്ങളാടും...)