Film : ചതുരംഗം Lyrics : വയലാർ രാമവർമ്മ Music : ജി ദേവരാജൻ Singer : എം എൽ വസന്തകുമാരി
Click Here To See Lyrics in Malayalam Font
മ്ം. . . രാരാരീരാരോ. .
കാറ്റേ വാ കടലേ വാ
താമരപ്പൂങ്കാവനത്തിൽ
താമസിക്കും കാറ്റേ വാ
(കാറ്റേ വാ..)
എന്റെ കുഞ്ഞിനു കൊണ്ടു വരുമോ
നിന്റെ പുഷ്പവിമാനം
കണ്ടുണർന്ന കിനാവിലിവളെ
കൊണ്ടു പോകാമോ - കൂടെ
കൊണ്ടു പോകാമൊ ആ. . .
(കാറ്റേ വാ..)
കൊണ്ടിരുത്തണം അമ്പിളിക്കല
തുമ്പി തുള്ളും നാട്ടിൽ
ഗന്ധർവ രാജധാനിയിൽ
വളർത്തീടേണം - ഇവളെ
വളർത്തീടേണം ആ. . . . .
(കാറ്റേ വാ..)
Mm. . . Raaraareeraaro. .
Kaatte vaa katale vaa
thaamarappoonkaavanatthil
thaamasikkum kaatte vaa
(kaatte vaa..)
ente kunjinu kondu varumo
ninte pushpavimaanam
kandunarnna kinaavilivale
kondu pokaamo - koote
kondu pokaamo aa. . .
(kaatte vaa..)
kondirutthanam ampilikkala
thumpi thullum naattil
gandharva raajadhaaniyil
valarttheetenam - ivale
valarttheetenam aa. . . . .
(kaatte vaa..)