Film : മിന്നാമിനുങ്ങ് Lyrics : പി ഭാസ്ക്കരൻ Music : എം എസ് ബാബുരാജ് Singer : കോഴിക്കോട് അബ്ദുൾഖാദർ
Click Here To See Lyrics in Malayalam Font
എന്തിനു കവിളിൽ ബാഷ്പധാര (2)
ചിന്തി നീ നീലരാവേ
എന്തിനു കരളിനു ഗദ്ഗദഗാനം
നൽകി നീ പൂനിലാവേ
എന്തിനു കവിളിൽ ബാഷ്പധാര
കഥയില്ലാത്തൊരു വസന്തകാലം (2)
കവിതകളെഴുതും നേരം
പാതിരാക്കിളി കഴിഞ്ഞ കഥകൾ
പാടിയുണർത്തും നേരം
പാടിയുണർത്തും നേരം
പുഞ്ചിരി തന്നുടെ മൂടുപടത്താൽ
നെഞ്ചിലെ ശോകം മൂടി (2)
പോവതെങ്ങു നീ ഇരുളിൽ മൂഢാ (2)
പ്രേമനികേതം തേടി
പ്രേമനികേതം തേടി
എന്തിനു കവിളിൽ ബാഷ്പധാര
Enthinu kavilil baashpadhaara (2)
chinthi nee neelaraave
enthinu karalinu gadgadagaanam
nalki nee poonilaave
enthinu kavilil baashpadhaara
kathayillaatthoru vasanthakaalam (2)
kavithakalezhuthum neram
paathiraakkili kazhinja kathakal
paatiyunartthum neram
paatiyunartthum neram
punchiri thannute mootupatatthaal
nenchile shokam mooti (2)
povathengu nee irulil mooddaa (2)
premaniketham theti
premaniketham theti
enthinu kavilil baashpadhaara