Film : മിന്നാമിനുങ്ങ് Lyrics : പി ഭാസ്ക്കരൻ Music : എം എസ് ബാബുരാജ് Singer : ശാന്താ പി നായർ
Click Here To See Lyrics in Malayalam Font
പണ്ടു പെരുന്തച്ചനുണ്ടാക്കി നല്ലൊരു
പഞ്ചകല്യാണിക്കുതിര (2)
വെണ്‍ചാമരം പോലെ കുഞ്ചിമുടിയുള്ള
പഞ്ചകല്യാണിക്കുതിര
പഞ്ചകല്യാണിക്കുതിര
മേലോട്ടു പൊന്തും കുതിരയാമാനത്തെ
നീലച്ച പൂന്തോപ്പില്‍ ചെന്നു
പൊന്തിപ്പൊന്തിപ്പറന്നവര്‍ മാനത്തെ
മുന്തിരിത്തോപ്പും കടന്നു
അമ്പിളിയാകും അരയന്നം നീന്തുന്ന
വെള്ളിപ്പൂഞ്ചോല കടന്നു
പൊന്തും കുതിരയെ കീഴോട്ടു താഴ്ത്തുന്ന
മന്ത്രം കുമാരന് മറന്നു
എങ്ങുപോയെങ്ങുപോയ് രാജകുമാരന്
കുഞ്ഞിളം കാറ്റേ നീ കണ്ടോ
കണ്ടീല കേട്ടീല ഞാനുമറിഞ്ഞീല
കുഞ്ഞിളം കാറ്റും പറഞ്ഞു
ഇന്നു വാവും നാള് കാണാം കുമാരന്റെ
പൊന്നിന് കിരീടമാ വാനില്‍
ഇന്നും കാണാം കുമാരനണിഞ്ഞോരാ
വെണ്മുത്തുമാലകള്‍ മേലെ
Pandu perunthacchanundaakki nalloru
panchakalyaanikkuthira (2)
venchaamaram pole kunchimutiyulla
panchakalyaanikkuthira
panchakalyaanikkuthira
melottu ponthum kuthirayaamaanatthe
neelaccha poonthoppilu chennu
ponthipponthipparannavaru maanatthe
munthiritthoppum katannu
ampiliyaakum arayannam neenthunna
vellippoonchola katannu
ponthum kuthiraye keezhottu thaazhtthunna
manthuram kumaaranu marannu
engupoyengupoyu raajakumaaranu
kunjilam kaatte nee kando
kandeela ketteela njaanumarinjeela
kunjilam kaattum paranju
innu vaavum naalu kaanaam kumaarante
ponninu kireetamaa vaanilu
innum kaanaam kumaarananinjoraa
venmutthumaalakalu mele