Film : യാചകൻ Lyrics : അഭയദേവ് Music : എസ് എൻ രംഗനാഥൻ Singer :
Click Here To See Lyrics in Malayalam Font
ഇരുകയ്യും നീട്ടി തെരുവീഥിതോറും
അലയുന്നു ഞങ്ങൾ അഗതികൾ
കരുണയ്ക്കുവേണ്ടി കരൾപൊട്ടിപ്പാരം
കരയുന്നു ഞങ്ങൾ അവശരായി
ഒരുവർക്കും കണ്ണില്ലിവരെക്കാണുവാൻ
ഒരുവർക്കും കാതില്ലിതുകേൾക്കാൻ
കനിവറ്റ ലോകം കരയറ്റ ശോകം
ഇവ രണ്ടും മാത്രമിവിടെയും
മണിമേട തോറും പരമഭാഗ്യത്തിൽ
പുരുമോദം തേടിക്കഴിയുവോർ
സഹജരായ് തങ്ങൾക്കൊരു കൂട്ടിനുണ്ടീ
തെരുവിലെന്നുള്ളാതറിവീല
ഒരു വശം പൂർണ്ണസുഖഭോഗം ലോകം
മറുവശം പൂർണ്ണദുരിതവും
ധനികന്റെ നീതിക്കിതിലൊന്നും കുറ്റം
പറയുവാനില്ലേ ദയനീയം.
Will Update Soon