Film : അച്ഛൻ Lyrics : അഭയദേവ് Music : പി എസ് ദിവാകർ Singer :
Click Here To See Lyrics in Malayalam Font
വനിതകളണിമാലേ ആരു നീ
മലരണിവനിപോലെ-സുന്ദര
ചന്ദ്രലേഖാ നീവീശുകയില്ലൊരു
തങ്കരേഖയെൻ ഹൃദയേ
രംഭ നീയെങ്കിലുമെൻ പ്രേമസാമ്രാജ്യ-
രമണീയലക്ഷ്മീ നീയാകാ
ഇന്ദിരയെങ്കിലുമേ എൻ മതിമന്ദിര-
സുന്ദരിയാകാ നീ-പോവുക നീ
ഗാനകലാദേവതേ എൻ
റാണിയാകുവാനാകാ നിനക്കയേ
വരുമോ നീ വരുമോ ആടിവരുമോയെൻ
പ്രേമരാധേ- ജീവ-
വനിയിൽ പൊന്നുഷസ്സായി നാഥേ-നടമാടി
ആടി വരുമോ- പാടിത്തരുമോ
ആടിവരൂ ദേവീ വരൂ ദേവീ നടമാടി നീ
മമ ജീവിതാനന്ദ മലർവാടി പോലെ
മധുമയസ്വപ്നങ്ങളുടലാർന്ന പോലെ
മനതാരിനാനന്ദ മധുതൂകി നീളേ
മഹിയിലെൻ ജീവിതഫലമേക ബാലേ
അനുരാഗഗീതങ്ങൾ പാടി നീ ചാലേ
നടമാടുകെന്നന്തരംഗത്തിൽ നീളെ
അഴകിന്റെയാനന്ദനർത്തനം പോലെ
നടമാടു നടമാടു നടമാടു ബാലേ.
Vanithakalanimaale aaru nee
malaranivanipole-sundara
chandralekhaa neeveeshukayilloru
thankarekhayen hrudaye
rambha neeyenkilumen premasaamraajya-
ramaneeyalakshmee neeyaakaa
indirayenkilume en mathimandira-
sundariyaakaa nee-povuka nee
gaanakalaadevathe en
raaniyaakuvaanaakaa ninakkaye
varumo nee varumo aativarumoyen
premaraadhe- jeeva-
vaniyil ponnushasaayi naathe-natamaati
aati varumo- paatittharumo
aativaroo devee varoo devee natamaati nee
mama jeevithaananda malarvaati pole
madhumayasvapnangalutalaarnna pole
manathaarinaananda madhuthooki neele
mahiyilen jeevithaphalameka baale
anuraagageethangal paati nee chaale
natamaatukennantharamgatthil neele
azhakinteyaanandanartthanam pole
natamaatu natamaatu natamaatu baale.