Film : അച്ഛൻ Lyrics : അഭയദേവ് Music : പി എസ് ദിവാകർ Singer : എ എം രാജ
Click Here To See Lyrics in Malayalam Font
എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ്
എൻ പൊന്മകനേ നീയുറങ്ങുറങ്ങ് (2)
ഒരു താതനായ ഞാനിന്നറിവു
താതഹൃദയമഹിമ
എന്താതനോടു ഞാന്‍ ചെയ്തൊരു
പാതകത്തിന് കൊടുമ
കേവലമൊരു മോടിയെത്തഴുകീ മകനേ
എന്ജീവിതം അഴലാഴിയില്‍ മുഴുകി
എന്താതനോടു പാപിയാം
ഞാന്‍ ചെയ്തുപോയ പിഴകള്‍
നിന്‍താതനാകും എന്നൊടുനീ
ഏകിടായ്ക മകനേ
താതനാണൊരു ജീവമീഭുവനേ താതന്റെ
ത്യാഗമാണിഹ ജീവിതം മകനേ
വേദവാക്യമായ്ക്കരുതു
താതനോതും വചനം
നീ ഏകിടായ്ക പൊന്മകനേ
താതനേതും വ്യസനം
എന്മകനേ നീ ഉറങ്ങുറങ്ങ് സുഖമായ്
എൻ പൊന്മകനേ നീയുറങ്ങുറങ്ങ്
Enmakane nee urangurangu sukhamaayu
en ponmakane neeyurangurangu (2)
oru thaathanaaya njaaninnarivu
thaathahrudayamahima
enthaathanotu njaanu cheythoru
paathakatthinu kotuma
kevalamoru motiyetthazhukee makane
enjeevitham azhalaazhiyilu muzhuki
enthaathanotu paapiyaam
njaanu cheythupoya pizhakalu
ninthaathanaakum ennotunee
ekitaayka makane
thaathanaanoru jeevameebhuvane thaathante
thyaagamaaniha jeevitham makane
vedavaakyamaaykkaruthu
thaathanothum vachanam
nee ekitaayka ponmakane
thaathanethum vyasanam
enmakane nee urangurangu sukhamaayu
en ponmakane neeyurangurangu