Movie:Odiyan (2018), Movie Director:VA Sreekumar Menon, Lyrics:Prabha Varma, Music:M Jayachandran, Singers:Mohanlal,
Click Here To See Lyrics in Malayalam Font
ഒടി ഒടി ഒടി ഒടിയാ..
ഒടി ഒടി ഒടി ഒടിയാ..
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പു കരിമ്പനയായ് ആടണ്
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
വിത്തു മുളയാത്ത നാട് നാടല്ല
ചൊട്ട വിടരാത്ത തെങ്ങു തെങ്ങല്ല
ചന്ദിരനില്ലാത്ത രാവ് രാവല്ല
വീട് വിട്ടു നാടും വിട്ടു പോരെടി
മാരണം ചെയ്തോരു ദൂരെ പായണ്
തോരണമിങ്ങാരുവന്ന് തൂക്കണ്
ജീരക ചെമ്പാവ് ഞാറ് നോക്കണ്
ചേലണിഞ്ഞു നീ പതിയെ പൂക്കണ്
പച്ചപൊടിയാത്ത മണ്ണു മണ്ണല്ല,, മണ്ണല്ല
കച്ചയുലയാത്ത പെണ്ണ് പെണ്ണല്ല.. ഓ ഓ
കുട്ടി കരയാത്ത വീട് വീടല്ല.. വീടല്ല..
കൂടു വിട്ടു കൂട്ടം വിട്ടു പോരെടി.. പോരെടി
പാട്ടിലേത് മറനീരിൻ ചുഴലിയോ.. ചുഴലിയോ..
നീട്ടിയത് പനനൊങ്കിൻ ലഹരിയോ.. ലഹരിയോ
തെന്മലയും വനമലയും ചോക്കണ്
ചോലമരമായും നീയും കായ്ക്കണ്
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പു കരിമ്പനയായ് ആടണ്
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
Tags