തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
നെഞ്ചോളം വെള്ളം കേറിയ
നാടിനെ നമ്മള് കര കേറ്റി
കടലോളം വീശിയടിച്ചൊരു
കാറ്റിനെ നമ്മള് മല കേറ്റി
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
നെഞ്ചോളം വെള്ളം കേറിയ
നാടിനെ നമ്മള് കര കേറ്റി
കടലോളം വീശിയടിച്ചൊരു
കാറ്റിനെ നമ്മള് മല കേറ്റി
ഇക്കാലം മാറും നമ്മുടെ
കാലക്കേടുകൾ കഥയാകും
നാമൊന്നായ് കൂടിയിരിക്കും
നാളെത്തും വൈകാതെ
ഇക്കാലം മാറും നമ്മുടെ
കാലക്കേടുകൾ കഥയാകും
നാമൊന്നായ് കൂടിയിരിക്കും
നാളെത്തും വൈകാതെ
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
പണിയില്ലാ കാലം മാറും
ഈ മാരിയകന്നേ പോം
ചങ്കുതകർന്നാടിരിക്കണ
കാലം പോകും ചങ്ങാതീ
നാലാളായ് നാൽപതു പേരായ്
കൂടിയിരുന്ന വരാന്തകളിൽ
വൈകാതെ നാമെത്തും
പുതിയൊരു ലോകം കൂടെ വരും
നാലാളായ് നാൽപതു പേരായ്
കൂടിയിരുന്ന വരാന്തകളിൽ
വൈകാതെ നാമെത്തും
പുതിയൊരു ലോകം കൂടെ വരും
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
തക തെയ്തതക തെയ്തതക
തക തെയ്തതക തെയ്തതക
തെയ്തതക തെയ്താരോ
നാടാകെ കൊട്ടകയുണരും
നാടാകെ കൊട്ടകയുണരും
നൂറാളായ് ആർപ്പു വിളിക്കും
ഇക്കാലം മാറും നമ്മൾ
മാറ്റത്തിന്റെ വിളക്കാവും
നാടാകെ കൊട്ടകയുണരും
നൂറാളായ് ആർപ്പു വിളിക്കും
ഇക്കാലം മാറും നമ്മൾ
മാറ്റത്തിന്റെ വിളക്കാവും
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
തോറ്റം പാട്ടാരവമായി
തെയ്യങ്ങൾ ഉറഞ്ഞാടും
തോറ്റം പാട്ടാരവമായി
തെയ്യങ്ങൾ ഉറഞ്ഞാടും
പൂരത്തിനു നാമൊന്നാകും
ആവേശം കടലാകും
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
ഈ ഓണം നമ്മൾ കൂടും
ഈ ഓണം നമ്മൾ കൂടും
നാടാകെ പൂവിരിയും
പെരുന്നാളായ് മാറും നാളെ
മാനത്തമ്പിളി കാണും നാം
ഈ ഓണം നമ്മൾ കൂടും
നാടാകെ പൂവിരിയും
പെരുന്നാളായ് മാറും നാളെ
മാനത്തമ്പിളി കാണും നാം
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
ഒന്നായ് നാം ഒറ്റക്കെട്ടായ്
ഈ മാരി കടന്നേ പോം
നാടാകെ നമ്മുടേതാകണ
നാളെത്തും വൈകാതെ
ഒന്നായ് നാം ഒറ്റക്കെട്ടായ്
ഈ മാരി കടന്നേ പോം
നാടാകെ നമ്മുടേതാകണ
നാളെത്തും വൈകാതെ
നെഞ്ചോളം വെള്ളം കേറിയ
നാടിനെ നമ്മൾ കര കേറ്റി
കടലോളം വീശിയടിച്ചൊരു
കാറ്റിനെ നമ്മൾ മല കേറ്റി
നെഞ്ചോളം വെള്ളം കേറിയ
നാടിനെ നമ്മൾ കര കേറ്റി
കടലോളം വീശിയടിച്ചൊരു
കാറ്റിനെ നമ്മൾ മല കേറ്റി
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ
തക തെയ്ത തക തെയ്ത
തക തെയ്ത തക താരോ