വിരലുകൾ കോർത്തു നിൻ
അരികെ നടന്നിടാൻ കാലമായ്
മഴയുടെ തന്തിയിൽ
പകൽ മീട്ടിയ വേളയിൽ
കുളിരല തേടുവാൻ മോഹമായ്
അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ ഉം
കനവിലെ ചില്ലയിൽ
ഈരില തുന്നുമീ
പുതുഋതുവായ് നാം മാറവെ
മലയുടെ മാറിലായ്
പൂ ചൂടിയ തെന്നലും
നമ്മുടെ ഈണമായ് ചേരവേ
അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ ഉം
LYRICS IN ENGLISH