ചിരി മായുന്നിവിടെ
ചിറകേ തളരരുതേ
ഒരു മിന്നാമിന്നി പോലെ മിന്നും
ഒരു പൂവിതളിലെഴും
ചിരി മായുന്നിവിടെ
ചിറകേ തളരരുതേ
ഒരു മിന്നാമിന്നി
പോലെ മിന്നും
കണ്ണുകൾ നനയാതൊന്നു
മയങ്ങ് നിലാവേ
കൈവിരലറിയാതൊന്ന്
തലോടി വരാമോ
ഇവിടെ തളിരായൊരു കനവിൽ
മഴ പെയ്തൊഴിയെ
ഉയിരേ വേദനയിൽ
നനയാമിനി മൂകമായ്
നിറയും മിഴികളിലെ
നിഴലായ് നീയെവിടെ
അകലെ അലയുകയോ
ഈ മോഹം പൂവിടാതെ ഇന്നും
ഓർമ്മകളിൽ ഒരു നൊമ്പരമായി
ഇനിയും നീ
ജീവനിലായിനി
വേർപിരിയാനറിയാതെ
പതിയേ നിറമേകിയ കാലം
തിരികെ വരുമോ
നിനവേ തേടുകയാണകലെ
നിൻ ജാലം
LYRICS IN ENGLISH