മലർവിരിയും ഈ വഴിയേ
ഒരു നിഴലായ് ഞാൻ കൂടെവരാം
നീ എൻ ചാരെ നിൽപ്പൂ
മറയുമീ വെയിലും
തഴുകുമീ കാറ്റും
ഉണരുമെന്നുള്ളം
നിൻ സ്പർശമായ്
തേടുന്നു ഞാൻ നിനവിൽ
ആർദ്രമായ് നീ അരികെ
സഖി നീയെൻ താളമായ്
അലിയുന്നെൻ ജീവനിൽ
മായാത്ത വാർമുകിലേ
ഇരുളുമീ രാവിൻ
മടിയിലായ് കൊഞ്ചും
ഹിമകണം പോൽ നീ
അനുരാഗമായ്
ഇതൾ നെയ്യുമെൻ മനസ്സിൽ
ശലഭമായ് നീ വരില്ലേ
അഴകേ നിൻ മൗനവും
തിരയുന്നെൻ ഓർമ്മയിൽ
പ്രണയാർദ്രമാം കനവായ്
കളമൊഴിയേ കനിമലരേ
മലർവിരിയും ഈ വഴിയേ
ഒരു നിഴലായ് ഞാൻ കൂടെവരാം
നീ എൻ ചാരെ നിൽപ്പൂ
LYRICS IN ENGLISH