പ്രണയാമൃതം അതിന് ഭാഷ
ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന് ഭാഷ
അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം
ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന് ഭാഷ
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാന പ്രവാഹം
ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന് ഭാഷ
തെളിയാത്ത ബന്ധത്തിന്
ചിത്രങ്ങള്‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാല്‍
എഴുതണം നമ്മള്
വര്‍ഷം കൊണ്ടും വസന്തം കൊണ്ടും
വര്‍ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന് പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലംഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന് ഭാഷ
LYRICS IN ENGLISH